ഇ ഡിയും സി ബി ഐയും അറസ്റ്റ് ചെയ്തവരില്‍ 95 ശതമാനവും പ്രതിപക്ഷത്തുളളവര്‍- പി ചിദംബരം

അഹമ്മദാബാദ്: കേന്ദ്ര ഏജന്‍സികളായ സി ബി ഐയും ഇഡിയും പ്രവര്‍ത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ഇംഗിതത്തിനാണ്. ഈ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നവരില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ്'- പി ചിദംബരം പറഞ്ഞു. ഗുജറാത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോര്‍ബി പാലം തകര്‍ന്ന സംഭവം ഗുജറാത്ത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും മോര്‍ബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും മാപ്പുപറയുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പി ചിദംബരം പറഞ്ഞു. ഗുജറാത്ത് ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, ഡല്‍ഹിയില്‍നിന്നാണെന്നും അദ്ദേഹം ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തെക്കുറിച്ചുളള ചോദ്യത്തിന്, കൊച്ചുകുട്ടിക്കുപോലും അറിയാം സംസ്ഥാനങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനാവില്ലെന്ന്. പാര്‍ലമെന്റിനാണ് അതിന് അധികാരമുളളത് എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. ഡിസംബര്‍ 1, 5 തിയതികളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 18 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 22 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More