അഞ്ജലി മേനോന്‍റെ 'വണ്ടര്‍ വുമണ്‍' ഈ മാസം 18 ന് ഒ ടി ടി യില്‍

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന  'വണ്ടര്‍ വുമണ്‍' ഈ മാസം 18 ന് സോണി ലിവിലൂടെ സ്ട്രീം ചെയ്യും. 6 ഗര്‍ഭിണികളുടെ കഥപറയുന്ന വണ്ടര്‍ വുമണിന്‍റെ ടീസറും പോസ്റ്ററുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പത്മപ്രിയ, പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, അര്‍ച്ചന പത്മിനി,അമൃത സുഭാഷ്, നാദിയ മൊയ്തു എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും പുതിയ തലമുറയിലുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് ചര്‍ച്ച ചെയ്യുന്നത്. സിങ്ക് സൗണ്ടില്‍ ഷൂട്ട്‌ ചെയ്ത ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുമുണ്ട്. കൂടാതെ പിന്നണി ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സോണി ലിവിന് വേണ്ടി ഒരുക്കുന്ന ചിത്രം അഞ്ജലി മേനോന്‍റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ 'കൂടെ'യ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമായി 15 ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

Contact the author

Entertainment Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More