കോഴിക്കോട്: ഇന്ന് കോഴിക്കോട്ട് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ഇതില്‍ ഒന്‍പതു പേര് രോഗവിമുക്തരായി. ബാക്കി പതിനൊന്നു പേര് തൃപ്തികരമായ രീതിയില്‍ ചികിത്സയിലാണ്.
ഇന്ന് (ശനി) രോഗം സ്ഥിരീകരിച്ച ഏറാമല സ്വദേശി കഴിഞ്ഞമാസം 22 ന് ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗള്‍ഫില്‍ സഹപ്രവര്‍ത്തരില്‍ ചിലര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നതിനാലാണ് ഇദ്ദേഹം സ്വയം ക്വാറന്റെയിനില്‍ പോയത്. ബാംഗലുരു വഴി കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇദ്ദേഹം വന്നിറങ്ങിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദുബായിലെ സഹപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ച വിവരമറിഞ്ഞ് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനയ്ക്കയച്ചത്.