ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് 2 -വിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ 28- നാണ് ചിത്രം റിലീസ് ചെയ്യുക. പി എസ് 1 സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും വേഗത്തില്‍ തമിഴ്നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോർഡ് പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പി എസ് 2വിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇതും സിനിമയുടെ വിജയത്തിന്റെ ഒരു പ്രധാനകാരണമായിരുന്നു.
ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്വന് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിക്രം, തൃഷ, ഐശ്വര്യ റായ്, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ സിനിമകൂടിയായിരുന്നു പൊന്നിയിൻ സെൽവന്.