ചരിത്രം കുറിക്കാന്‍ ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാര്‍

ദോഹ: ഖത്തര്‍ ലോകക്കപ്പില്‍ ഇത്തവണ പ്രധാന മത്സരങ്ങള്‍ നിയന്ത്രിക്കുന്നവരില്‍ വനിതകളുമുണ്ടാകും. ലോകമാകെ കണ്ണും കാതും കൂര്‍പ്പിച്ച് കാണുന്ന മത്സരങ്ങളില്‍ ഞൊടിയിടെ തീരുമാനമെടുക്കുന്ന മനസ്സാനിദ്ധ്യമായി വനിതകള്‍ നിലയുറപ്പിക്കുന്നത് സവിശേഷ കാഴ്ചയാകും. പുരുഷന്മാരുടെ കളി നിയന്ത്രിക്കാന്‍ വനിതാ റഫറിമാരെത്തുന്ന അപൂര്‍വ കാഴചക്ക് കൂടി ഖത്തര്‍ വേദിയാകും. 

മുഖ്യ റഫറിമാരായി തെരെഞ്ഞെടുക്കപ്പെട്ട മുപ്പത്തിയാറ് പേരില്‍ മൂന്നുപേരാണ് വനിതകള്‍. മുപ്പത്തിയാറുകാരിയായ  സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്, അതേപ്രായമുള്ള യോഷിമി യമാഷിത, മുപ്പത്തിമൂന്നുകാരിയായ സലീമ മുകന്‍സംഗ എന്നിവരാണവര്‍.

സ്റ്റെയ്ഫാനി ഫ്റപ്പാറ്റ്

നിരവധി അന്തരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള സ്റ്റെയ്ഫാനി ഫ്റപ്പാറ്റ് ഫ്രഞ്ച് ഫൂട്ബോളിലെ ഏറ്റവും ശ്രദ്ധേയയായ മുഖമാണ്. 2009 മുതല്‍ ഫിഫയുടെ അന്തരാഷ്ട്ര റഫറി പട്ടികയില്‍ ഇടം പിടച്ച സ്റ്റെയ്ഫാനി 2019 ലെ യൂറോപ്യന്‍ കപ്പില്‍ ലിവര്‍ പൂള്‍- ചെല്‍സ മത്സരവും മറ്റ് നിരവധി വാശിയേറിയ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ചാമ്പ്യന്‍ ലീഗ് നിയന്ത്രിച്ച ആദ്യ വനിതയും സ്റ്റെയ്ഫാനി തന്നെയാണ്. ഫ്രഞ്ചുകാരിയായ സ്റ്റെയ്ഫാനി ഫ്റപ്പാറ്റ് ഫ്രാന്‍സിലെ ഹെബ്ലയ്സര്‍ സ്വദേശിയാണ്.

യോഷിമി യമാഷിത

ജപ്പാനില്‍ നിന്നുള്ള അന്തരാഷ്ട്ര വനിതാ റഫറിയാണ് മുപ്പത്തിയാറുകാരിയായ യോഷിമി യമാഷിത. 2019 ലാണ് ഫിഫയുടെ അന്തരാഷ്ട്ര റഫറി പട്ടികയില്‍ യോഷിമി യമാഷിത ഇടം പിടിച്ചത്. 2019-ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര വനിതാ ഫുട്ബോളില്‍ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട യോഷിമി യമാഷിത 2020 ലെ സമ്മര്‍ ഒളിമ്പിക്സില്‍ അമേരിക്ക-സ്വീഡന്‍ കളി നിയന്ത്രിച്ചു. ടോകിയോക്കടുത്തുള്ള നകനൊ സിറ്റിയില്‍ 1986 ഫെബ്രുവരി 20 നാണ് ജനനം. 

സലീമ മുകന്‍സംഗ

ഫിഫയുടെ അന്താരാഷ്ട്ര റഫറി ലിസ്റ്റില്‍ 2012 മുതല്‍ അംഗമായ ഈ മുപ്പത്തിമൂന്നുകാരി ആഫ്രിക്കന്‍ കപ്പിലെ ആദ്യത്തെ വനിതാ റഫറിയാണ്. ഫ്രാന്‍സില്‍ 2019 ല്‍ നടന്ന ഫിഫ വേള്‍ഡ് കപ്പിലും ഒളിമ്പിക്സിലും റഫറിയായിരുന്നു. വേള്‍ഡ് കപ്പില്‍ വിസിലൂതുന്ന ആദ്യ ആഫിക്കക്കാരികൂടിയാണ് റുവാണ്ടക്കാരിയായ സലീമ മുകന്‍സംഗ.

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയൊപതിന് സഹ റഫറിമാരിലും മൂന്നു വനിതകളാണ് ഉള്ളത്. ന്യൂസ ബാക്ക് (ബ്രസീല്‍), കാരന്‍ ഡയസ് (മെക്സിക്കോ), കാതറിന്‍ നെസ്ബൈറ്റ് (യു എസ് എ) എന്നിവരാണവര്‍. വനിതാ റഫറിമാരുടെ കളി നിയന്ത്രണത്തെ സംബന്ധിച്ച് ഫിഫ അധികൃതര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്. വനിതാ റഫറിമാരുടെ സാന്നിദ്ധ്യം ഇനിയുള്ള ലോക കപ്പുകളില്‍ പതിവ് കാഴ്ചയായിത്തീരുമെന്ന് ഫിഫ റഫറീസ് കമ്മിറ്റി അധ്യക്ഷന്‍ പിയറി ലൂജി കൊലീന പറഞ്ഞു.  

Contact the author

sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More