ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. രോ​ഗം ബാധിച്ചവരുടെ എണ്ണത്തിലും വൻ വർദ്ധന.  നാളെ സമ്പൂർണ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിക്കുമ്പോഴാണ് കൊവിഡ് രോ​ഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നത്.  അതേ സമയം മരണ സംഖ്യ 500 കടന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോ​ഗികളുടെ എണ്ണം 15676 എത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 2000 അധികം പേർക്ക് രോ​ഗബാധയുണ്ടായതായാണ് ഐസിഎംആർ സൂചിപ്പിക്കുന്നത്. ഏകദേശം 45 ശതമാനം പ്രദേശങ്ങളിൽ ലോക്ഡൗണിന് ഇളവ് വരുമെന്നാണ് കരുതുന്നത്.

ദില്ലി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലാണ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽ​ഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോ​ഗ്യമന്ത്രാലയവും തീരുമാനിച്ചു. രോ​ഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോ​ഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഭ്യന്തര  വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മെയ് 4 ന്  മുതൽ  സർവീസ് തുടങ്ങാനാകുമെന്നായിരുന്നു വിമാനകമ്പനികളുടെ പ്രതീക്ഷ. എന്നാൽ തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രധാമന്ത്രിക്ക് വിട്ടു. മെയ് 15 ശേഷം വിമാന സർവീസ് തുടങ്ങിയാൽ മതിയെന്നാണ് ധാരണയിൽ എത്തിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More