ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു

​ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേ സമയം മരണം സംബന്ധിച്ച് ഡൽഹി സർക്കാറിൽ നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇത്. ഈ ആശുപത്രിയിൽ ഈ കുട്ടി ഉൾപ്പെടെ 3 നവജാത ശിശുക്കളാണ് കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഈ കുട്ടികളുടെ ആരോ​ഗ്യ നില ത‍ൃപ്തികരമാണെന്ന് ആശുപ്ത്രി അധികൃതർ അറിയിച്ചു. കലാവതി സരൺ ആശുപത്രിയിൽ 6 മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ തന്നെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.

ഡൽഹി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽ​ഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോ​ഗ്യമന്ത്രാലയവും തീരുമാനിച്ചു. രോ​ഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോ​ഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More