വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഇന്ന് അപകടസാധ്യത ഏറ്റവും കുറഞ്ഞ പ്രദേശമാണെന്ന് ചൈന

കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്ന വുഹാനെ അപകടസാധ്യത ഏറ്റവും കുറഞ്ഞ  പ്രദേശമായി ചൈന പ്രഖ്യാപിച്ചു. 16 പുതിയ കൊവിഡ്-19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ചൈനയുടെ നീക്കം അത്ഭുതപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 14 ദിവസങ്ങളിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്ത നഗരങ്ങൾ, കൗണ്ടികൾ, ജില്ലകൾ എന്നിവ അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. 50-ൽ താഴെ കേസുകളോ അല്ലെങ്കില്‍, 50-ൽ കൂടുതൽ ഉണ്ടെങ്കിലും അവ വിവിധ ഏരിയകളില്‍ ആണെങ്കില്‍ അത്തരം പ്രദേശങ്ങളെ മിഡ്-റിസ്ക് ഏരിയകളായി കണക്കാക്കും. 50 ലധികം കേസുകളും ഒരു പ്രതേക പ്രദേശത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ അവയെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായും തരംതിരിച്ചിരിക്കുന്നു.

ഇന്നലെ സ്ഥിരീകരിച്ച 16 പുതിയ കൊവിഡ്-19 കേസുകളില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ മരണസംഖ്യ 4,632 ആയി തുടർന്നു. മൊത്തം രോഗികളുടെ എണ്ണം 82,735 ആയി. 77,062 പേർ അസുഖം ബേധമായി. ഇതുവരെ രോഗം ബാധിച്ച് 4,632 പേർ മരിച്ചു. രോഗികളില്‍ 1,575 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 44 പുതിയ അസിംപ്റ്റോമാറ്റിക് കേസുകളും ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More