സൗദി വെള്ളക്ക തിയേറ്ററില്‍ കാണേണ്ട സിനിമ - അനൂപ്‌ മേനോന്‍

കൊച്ചി: തരുൺ മൂർത്തി സംവിധാനം ചെയ്ത 'സൌദി വെള്ളക്ക'യെ അഭിനന്ദിച്ച് നടന്‍ അനൂപ്‌ മേനോന്‍. സൗദി വെള്ളക്ക തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്നും ഒ ടി ടി റിലീസിനായി കാത്തിരിക്കരുതെന്നും അനൂപ്‌ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'സൗദി വെള്ളക്ക ഒരു മനോഹരമായ സിനിമയാണ്. മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായാണ് ഈ സിനിമ അനുഭവപ്പെട്ടത്. സൌദി വെള്ളക്ക എല്ലാവരും തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കണം. ഈ സിനിമ കാണാന്‍ ഇപ്പോഴത്തെ ട്രെന്‍ഡായ ഒ ടി ടി റിലീസിനായി കാത്തുനില്‍ക്കരുതെന്നും അനൂപ്‌ മേനോന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകുമെന്നും അനുപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ലുക് മാനും ബിനു പപ്പുവുമാണ് സൗദി വെള്ളക്കയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ ഡ്രാമ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ജാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്കയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ബിനു പപ്പു, ലുക്ക്മാൻ അവറാൻ, ദേവി വർമ്മ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് അഭിനേതാക്കൾ. ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ. യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് സിനിമയുടെ പ്രമേയം.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More