ആര്യന്‍ ഖാന്‍ സംവിധാനത്തിലേക്ക്; ആശംസ അറിയിച്ച് ഷാറൂഖ് ഖാന്‍

ഡല്‍ഹി: ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാന്‍ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായാണ്‌ ആര്യന്‍ ഖാന്‍ വെബ്‌ സീരിസ് സംവിധാനം ചെയ്യുന്നത്. സ്ക്രിപ്റ്റ് പൂര്‍ത്തിയായെന്നും ആക്ഷന്‍ പറയാന്‍ കാത്തിരിക്കുകയാണെന്നും ആര്യന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റ് എന്ന് എഴുതിയ ക്ലാപ്ബോർഡും തിരക്കഥയയും ചിത്രത്തിൽ കാണാം. ഇതിനുപുറമേ ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. 

സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അണിയറപ്രവർത്തകരെ എല്ലാവരെയും എങ്ങനെ ഒന്നിച്ച് കൊണ്ടുവരാമെന്നും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വ്യക്തമായ ബോധ്യമുണ്ടാക്കിയെടുക്കാനുമാണ് ആര്യന്‍ ഖാന്‍ വെബ് ഷോ സംവിധാനം ചെയ്തതെന്നാണ് 'പിങ്ക് വില്ല' റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റാണ്  വെബ് ഷോ നിർമ്മിക്കുന്നത്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. ഷാറൂഖ് ഖാനും ഗൗരി ഖാനും ഉള്‍പ്പെടെ നിരവധി ആളുകള്‍ ആര്യന്‍ ഖാന് ആശംസ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More