കൊച്ചി: ഷൈന്‍ ടോം ചാക്കോ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാരത സര്‍ക്കസ്' നാളെ തിയേറ്ററിലേക്ക്. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സർക്കസ്. സിനിമയുടെ ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്റ്റിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊലീസും ദളിത് രാഷ്ട്രീയവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിനു പപ്പു, സംവിധായകൻ എം.എ. നിഷാദ്, സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, സാജു നവോദയ, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ ഉള്‍പ്പെടുത്തിയ പി.എന്‍.ആര് കുറുപ്പിന്റെ കവിത 'പുലയാടി മക്കള്‍' ഏറെ ശ്രദ്ധ നേടിയിരുന്നു. റീമിക്സ് ചെയ്താണ് സിനിമയില്‍ ഈ കവിത ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.