'പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഞങ്ങളെ തകര്‍ക്കാനാവില്ല'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ദോഹ: പോര്‍ച്ചുഗല്‍ ടീമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഞങ്ങളെ തകര്‍ക്കാനാവില്ലെന്ന് ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. ടീമിലെ എല്ലാവരും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തി ലോകകപ്പിലെ മത്സരത്തില്‍ ശ്രദ്ധതിരിച്ചുവിടാമെന്ന് ആരും കരുതേണ്ട. നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് എല്ലാവരും ഈ മത്സരത്തെ നോക്കി കാണുന്നത്. ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുവെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്തത്.

സ്വിറ്റ്സര്‍ലന്‍ഡിനെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാറ്റി നിര്‍ത്തിയതിനുപിന്നാലെ നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. റൊണാള്‍ഡോ ടീം വിടാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഹതാരങ്ങള്‍ക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരീശീലനത്തിനിറങ്ങാതിരിക്കുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഒരു ഘട്ടത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുമെന്ന ഭീഷണിയുയര്‍ത്തിയിട്ടില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനും അറിയിച്ചു.

അതേസമയം, ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ മൊറോക്കോക്കെതിരെയാണ് പോർച്ചുഗലിന് മത്സരം. ഇത്തവണയും ക്രിസ്റ്റ്യാനോക്കു പകരം റോമസ് തന്നെ ഇറങ്ങുമെന്നാണ് സൂചന. പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഘാനയ്ക്കെതിരെ പെനൽറ്റി ഗോൾ നേടിയതോടെ 5 ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ഖ്യാതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

Sports Desk 4 days ago
Football

വരും വര്‍ഷങ്ങളില്‍ മികച്ച ടൂര്‍ണമെന്‍റുകളില്‍ ഒന്നായി സൗദി ലീഗ് മാറും - റൊണാള്‍ഡോ

More
More
Sports Desk 6 days ago
Football

ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന

More
More
Sports Desk 1 week ago
Football

യൂറോ കപ്പ്‌ യോഗ്യതാ മത്സരം; റൊണാൾഡോയെ തിരിച്ചുവിളിച്ച് പോര്‍ച്ചുഗല്‍

More
More
Web Desk 1 week ago
Football

മെസ്സിയെ പിരിച്ചുവിടാനൊരുങ്ങി പി എസ് ജി -റിപ്പോര്‍ട്ട്‌

More
More
Sports Desk 2 weeks ago
Football

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

More
More
Sports Desk 3 weeks ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

More
More