കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായി

കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായി. നിലവില്‍ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലുളള ചാള്‍സിനെ ഹൃദയസംബന്ധമായ അസുഖമുളളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റും. സുരക്ഷാകാരണങ്ങളുളളതിനാല്‍ ഉടന്‍തന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചാള്‍സ് ശോഭരാജിന്റെ ഭാര്യ നിഹിത ബിശ്വാസ് അറിയിച്ചു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജയില്‍മോചിതനായി പതിനഞ്ചുദിവസത്തിനകം നാടുകടത്തണം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലാണ് ചാള്‍സ് ശോഭരാജ് കഴിഞ്ഞിരുന്നത്. എഴുപത്തിയെട്ടുകാരനായ ചാള്‍സ് ഏഷ്യയിലുടനീളം ഇരുപതോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കൊലപാതകത്തിനുശേഷം ഇരകളെ കൊളളയടിക്കുകയാണ് ഇയാളുടെ രീതി. കൊന്നും കവര്‍ച്ച ചെയ്തും ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനാണ് ചാള്‍സ് ശോഭരാജ് ഉപയോഗിച്ചിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്ത്യന്‍ വംശജനായ അച്ഛന്റെയും വിയറ്റ്‌നാം വംശജയായ അമ്മയുടെയും മകനായി ജനിച്ച ചാള്‍സ് 1960-കളില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങിയാണ് പരമ്പര കൊലപാതകിയായി മാറിയത്. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തുകയായിരുന്നു ചാള്‍സ് ചെയ്തിരുന്നത്. 1976-ലാണ് ആദ്യമായി ജയിലിലായത്.

പിന്നീട് ഡല്‍ഹിയിലെത്തിയ വിനോദസഞ്ചാരികളെ കൊലചെയ്തതിന് പിടിയിലായ ചാള്‍സ് തിഹാര്‍ ജയിലിലായി. അവിടെനിന്നും ജയില്‍ചാടി.  2003-ല്‍ നേപ്പാളില്‍വെച്ച് വീണ്ടും പിടിയിലായി. 1975-ല്‍ യുഎസ് വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഈ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പ്രായം കണക്കിലെടുത്ത് നേപ്പാള്‍ സുപ്രീംകോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More