ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്- ചാള്‍സ് ശോഭരാജ്

കാഠ്മണ്ഡു: ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് ജയില്‍മോചിതനായ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ്. ഒരുപാട് സന്തോഷം തോന്നുന്നുവെന്നും നേപ്പാള്‍ സര്‍ക്കാരുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുണ്ടെന്നും ചാള്‍സ് ശോഭരാജ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടായിരുന്നു ചാള്‍സിന്റെ പ്രതികരണം. സീരിയല്‍ കില്ലര്‍ എന്ന വിശേഷണം തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ചാള്‍സ് ശോഭരാജിന്റെ ഉത്തരം. 19 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജയില്‍മോചിതനായി പതിനഞ്ചുദിവസത്തിനകം നാടുകടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

വെളളിയാഴ്ച്ച ജയില്‍മോചിതനായതിനുപിന്നാലെ ദോഹ വഴി പാരിസിലേക്കാണ് ചാള്‍സിനെ നാടുകടത്തിയത്. പത്തുവര്‍ഷത്തേക്ക് നേപ്പാളില്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയതിനുശേഷമാണ് നാടുകടത്തിയതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഫണീന്ദ്ര മണി പൊഖാറേല്‍ അറിയിച്ചു.

അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലാണ് ചാള്‍സ് ശോഭരാജ് കഴിഞ്ഞിരുന്നത്. എഴുപത്തിയെട്ടുകാരനായ ചാള്‍സ് ഏഷ്യയിലുടനീളം ഇരുപതോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കൊലപാതകത്തിനുശേഷം ഇരകളെ കൊളളയടിക്കുകയാണ് ഇയാളുടെ രീതി. കൊന്നും കവര്‍ച്ച ചെയ്തും ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനാണ് ചാള്‍സ് ശോഭരാജ് ഉപയോഗിച്ചിരുന്നത്.

Contact the author

Web Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More