ബിജെപിയുടെ പ്രതിഷേധ റാലിയില്‍ സിപിഎം പതാക; വിവാദം

കൊൽക്കത്ത: ബിജെപിയുടെ പ്രതിഷേധ റാലിയില്‍ സിപിഎം പതാകയുമായി പ്രവർത്തകര്‍ പങ്കെടുത്തത് വിവാദത്തിൽ. പശ്ചിമബം​ഗാളിലെ ഹൂ​ഗ്ളി ജില്ലയിലാണ് സംഭവം. തൃണമൂൽ കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ കേന്ദ്രസർക്കാരിന്റെ ഭവനപദ്ധതിയുടെ നടത്തിപ്പിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രകടനം. അതില്‍ സിപിഎം പ്രവര്‍ത്തകരും അണിചേരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ബിജെപിയും സിപിഎമ്മും ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പ്രകടനത്തിൽ പങ്കെടുത്തത് തങ്ങളുടെ പ്രവർത്തകരല്ലെന്ന് സിപിഎം ഹൂ​ഗ്ളി ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വഴിയരികിലുളള ചെങ്കൊടിയെടുത്ത് ബിജെപി പ്രവർത്തകർ നടത്തിയ നാടകമാണിതെന്നും അവര്‍ ആരോപിച്ചു. ഒരൊറ്റ ആള്‍ മാത്രമാണ് ചെങ്കൊടി കയ്യിലേന്തി സമരത്തില്‍ പങ്കെടുത്തതെന്നും അത് ബിജെപി പ്രവര്‍ത്തകന്‍ തന്നെയാണെന്നും ഹൂ​ഗ്ളി ജില്ലാ സെക്രട്ടറി ദേബബ്രത ഘോഷ് പറഞ്ഞു. എന്നാല്‍, സിപിഎം പ്രവർത്തകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഗണിക്കാനോ പ്രാദേശികമായി സമരങ്ങള്‍ സംഘടിപ്പിക്കാനോ പാർട്ടി നേതാക്കളെത്താത്തതിനാൽ അവർ ബിജെപിയോടൊപ്പം ചേരുകയാണ് എന്നാണ് ബിജെപിയുടെ പ്രത്യാരോപണം. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 9 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 14 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More