ബംഗളുരു: തെന്നിന്ത്യന്‍ സിനിമകള്‍ വലിയ വിജയം നേടുന്നുണ്ടെന്നുകരുതി ബോളിവുഡ് സിനിമകളെ കളിയാക്കരുതെന്ന് കെജിഎഫ് താരം യാഷ്. ഉത്തരേന്ത്യന്‍ സിനിമകളും ദക്ഷിണേന്ത്യന്‍ സിനിമകളും എന്ന ചര്‍ച്ച തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും ആരോടും വിവേചനം പാടില്ലെന്നും യാഷ് പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'കെ ജി എഫും കാന്താരയുമുള്‍പ്പെടെയുളള തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാന്‍ സാധിച്ചു. എന്നാല്‍ അതിന്റെ പേരില്‍ ആരെയും പരിഹസിക്കുന്നതും വിഷമിപ്പിക്കുന്നതും ശരിയല്ല. കര്‍ണാടകയിലെ ജനങ്ങള്‍ ആരോടും മോശമായി പെരുമാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാവരും ഞങ്ങളോട് ആ രീതിയില്‍ പെരുമാറിയിരുന്ന കാലത്ത് ഈ പ്രശ്‌നം ഞങ്ങള്‍ അനുഭവിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന ബഹുമാനത്തിനായി ഞങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനാല്‍, തെക്കും വടക്കും എന്ന വിവേചനം വേണ്ട. ബോളിവുഡിനെയും ബഹുമാനിക്കുക'-എന്നാണ് യാഷ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കെ ജി എഫ്, പുഷ്പ, വിക്രം, ആര്‍ ആര്‍ ആര്‍, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയിലും വന്‍ കളക്ഷനുമായി മുന്നേറിയപ്പോള്‍ പരാജയത്തിന്റെ പടുകുഴിയിലായിരുന്നു ബോളിവുഡ് ചിത്രങ്ങള്‍. അക്ഷയ് കുമാറിന്റെ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രണ്‍ബീര്‍ കപൂറിന്റെ ഷംഷേര, ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ചദ്ദ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. കാര്‍ത്തിക് ആര്യന്‍ നായകനായ ബൂല്‍ ബുലയ്യ മാത്രമാണ് ബോളിവുഡിന് ചെറിയ ആശ്വാസം പകര്‍ന്നത്. പിന്നീട് അജയ് ദേവ്ഗണ്‍ നായകനായെത്തിയ ദൃശ്യം 2 റീമേക്കും മികച്ച കളക്ഷന്‍ നേടി.