അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭാരത് ജോഡോ യാത്ര അട്ടിമറിക്കാന്‍ ശ്രമിക്കുന്നു - കോണ്‍ഗ്രസ്

ഡല്‍ഹി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭാരത് ജോഡോ യാത്ര അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌. ഭാരത് ജോഡോയുടെ ക്യാമ്പുകള്‍ നടക്കുന്ന ഇടങ്ങളിലേക്ക് ബിജെപി ഉദ്യോഗസ്ഥരെ അയക്കുകയാണ്. ഹരിയാനയിലെ ഭാരത് ജോഡോ യാത്രയിലാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ശുചിമുറി ഉപയോഗിക്കാനാണെന്നാണ് അവര്‍ മറുപടി പറഞ്ഞതെന്നും ജയറാം രമേശ്‌ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കാര്‍ക്കും അവരുടെ മറുപടി തൃപ്തികരമായി തോന്നിയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൊഹാന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയറാം രമേശ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കാനിരിക്കെ പദയാത്രയില്‍ പങ്കുചേരാന്‍ ബിജെപി ഇതര കക്ഷി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി, ആര്‍ എല്‍ ഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവര്‍ക്കാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണം ലഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര പത്ത് സംസ്ഥാനങ്ങള്‍ പിന്നിട്ട് നിലവില്‍ ഡല്‍ഹിയിലാണ് എത്തിനില്‍ക്കുന്നത്. ഒന്‍പത് ദിവസത്തെ ശൈത്യകാല അവധിക്കുശേഷം ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുക. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യുപിയില്‍ പര്യടനം നടത്തുന്ന മൂന്നുദിവസവും യാത്രയില്‍ പങ്കെടുക്കും.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 20 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More