'അദൃശ്യ ജാലകങ്ങള്‍'; ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ടോവിനോ തോമസ്‌

കൊച്ചി: പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന്‍ ടോവിനോ തോമസ്‌. അദൃശ്യ ജാലകങ്ങള്‍ എന്ന തന്‍റെ പുതിയ സിനിമയ്ക്കുവേണ്ടിയാണ് ടോവിനോ വേറിട്ട ലുക്കില്‍ എത്തുന്നത്. നടന്‍ തന്നെയാണ് പുതിയ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തന്‍റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌. സിനിമയില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല എന്നതാണ് ഒരു പ്രത്യേകത. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമുക്കു ചുറ്റുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി എത്തുന്ന ചിത്രം സര്‍റിയലിസം അടിസ്ഥാനമാക്കിയാണ് കഥപറയുന്നത്. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രം കൈകാര്യം ചെയ്യുന്നതെന്നും ടോവിനോ സോഷ്യല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാമൂഹിക പ്രതിദ്ധതയുള്ള ചിത്രമാണ് അദൃശ്യ ജാലകങ്ങളെന്നും ഇത് കാണികളുടെ ഹൃദയം കീഴടക്കുമെന്നും ടോവിനോ പറഞ്ഞു. എല്ലനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാലു, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More