കൊച്ചി: സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം അര്ജുന് അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. നിഖില്‍ മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രണയ വിലാസം'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തിറങ്ങി. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അര്ജുന് അശോകനും അനശ്വര രാജനും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ വന്‍ വിജയം നേടിയതോടെ ഈ ചിത്രത്തിനും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അനശ്വര രാജന് അവസാനമായി അഭിനയിച്ച മൈക്കും, അവിയലും ബോക്സ് ഓഫീസ് പരാജയമായിരുന്നു. അടുത്തിടെ കടുവ, മലയൻകുഞ്ഞ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും നായക കഥാപാത്രമായി അർജുൻ അശോകൻ എത്തുന്ന അടുത്ത ചിത്രം കൂടിയാണ് പ്രണയ വിലാസം. കണ്ണൂരിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരും ചിത്രത്തില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.