പരീക്ഷകൾ മെയ് 11 ന് തുടങ്ങില്ല

സംസ്ഥാനത്ത്  സർവകലാശാല  പരീക്ഷകൾ മെയ് 11 ന് തുടങ്ങില്ല. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഇത് പ്രകാരം പരീക്ഷ തീയതി സർവകലാശാലകൾക്ക് തീരുമാനിക്കാം.  നേരത്തെ മെയ് 11 മുതൽ സർവകലാശാല പരീക്ഷകൾ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വൈസ് ചാൻസിലർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. വീഡിയോ കോൺഫ്രൻസ് മുഖേന നടത്തിയ ചർച്ചയിലാണ് മന്ത്രി ഈ നർദ്ദേശം നൽകിയിരുന്നത്.

വിദ്യാർത്ഥികളുടെ അസൗകര്യം പരി​ഗണിച്ചാണ് പുതിയ തീരുമാനം. ​ഗതാ​ഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് വിദ്യാർത്ഥികൾ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. വിദേശത്തുള്ള വിദ്യാർത്ഥികളും അസൗകര്യം പരി​ഗണിച്ചാണ് തീരുമാനം. ലോക്ഡൗൺ ഇളവ് സംബന്ധിച്ച് വ്യക്തത വരാത്തതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനപരിശോധിച്ചത്. അതാത് സർവകലാശാലക്ക് സ്ഥിതി​ഗതികൾ പരി​ഗണിച്ച് പരീക്ഷ തീയതി തീരുമാനിക്കാം

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More