റിലയന്‍സ് ഡിജിറ്റലില്‍ ഫേസ് ബുക്കിന്‌ 43,574 കോടിരൂപയുടെ നിക്ഷേപം

ഡല്‍ഹി: അമേരിക്കന്‍ സാമൂഹമാധ്യമ ശ്രുംഖലയായ ഫേസ് ബുക്ക്‌ ഇന്ത്യയിലെ റിലയന്‍സ് ഡിജിറ്റലിന്റെ 9.99 ശതമാനം സ്വന്തമാക്കി. വിവര സാങ്കേതിക വിദ്യാ രംഗത്തെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപത്തിലൂടെ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കാനാണ് ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ ശ്രമം. ലോകത്തുതന്നെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്‍റ് അടക്കമുള്ള പദ്ധതികള്‍ ആരംഭിക്കാനാണ് വാട്ട്സാപ്പിന്റെ ശ്രമം.ഇതിനു റിലയന്‍സ് ഡിജിറ്റലിന്റെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 43,574 കോടിരൂപയുടെ നിക്ഷേപം ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് റിലയന്‍സ് ഡിജിറ്റലില്‍ നടത്തിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍റസ്ട്രീസ് ലിമിറ്റഡ്, ജിയോ പ്ലാറ്റ് ഫോം ലിമിറ്റഡ്, ഫേസ് ബുക്ക്‌ ഇങ്ക് എന്നീ കമ്പനികളുടെ വാണിജ്യ ഉടമ്പടി സ്ഥിരീകരിച്ചുകൊണ്ട് റിലയന്‍സ് ഇന്‍റസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിറക്കി. രാജ്യത്തെ ജനങ്ങളുടെ വ്യാപാര - വാണിജ്യ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഇരു കമ്പനികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് റിലയന്‍സ് ഡിജിറ്റലും  ഫേസ് ബുക്കും വ്യത്യസ്ത വാര്‍ത്താകുറിപ്പുകളില്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ചെറുകിട വ്യവസായികളെയും സംരംഭകരുടെയും ഉത്പാദന - വ്യാപാര വര്‍ദ്ധനവിന് അവര്‍ക്ക് ജനങ്ങളുമായുള്ള ഡിജിറ്റല്‍ ബന്ധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സേവനം ലഭ്യമാക്കുക എന്നതാണ് കൊറോണ വ്യാപനത്തിന്റെയും ലോക്ക് ഡൌണിന്റെയും ഈ ഘട്ടത്തില്‍ തങ്ങള്‍ ആദ്യം ചെയ്യുക എന്ന് ഫേസ് ബുക്ക്‌ സി.ഇ.ഒ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് അറിയിച്ചു.

ഏറ്റവും ചെറിയ ഓഹാരിവിപണനത്തിലൂടെ ഇത്ര വലിയ തുകയുടെ ഡീല്‍ നടക്കുന്നത് വിവര സാങ്കേതിക വിദ്യാ രംഗത്ത് ലോകത്ത് തന്നെ ആദ്യമാണെന്നും ഇന്ത്യയില്‍ ഈ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും റിലയന്‍സ് - ജിയോ പ്ലാറ്റ് ഫോം ലിമിറ്റഡ് അവകാശപ്പെട്ടു.



Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More