വിജയ് ചിത്രം വാരിസിന് കേരളത്തിൽ വൻ വരവേൽപ്പ്. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടു. ജനുവരി 11-ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണെന്നാണ് ട്രയിലർ നൽകുന്ന സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'.