ചെന്നൈ: അജിത് പ്രധാനവേഷത്തിലെത്തിയ തുനുവിലെ മഞ്ജു വാരിയറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം. സിനിമയില്‍ മികച്ച പ്രകടനമാണ് മഞ്ജു വാരിയര്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. താരത്തിന് ആക്ഷന്‍ സിനിമകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മുഴുനീള ആക്ഷന്‍ പടങ്ങള്‍ മഞ്ജുവിനെ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയറ്റര്‍ റീലിസീന് ശേഷം നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിജയ് ചിത്രം വാരിസും, തുനിവും ഒരേ ദിവസമാണ് പ്രദര്‍ശനം ആരംഭിച്ചത്. ഇരു ചിത്രങ്ങളും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. തിയറ്ററിൽ വിജയകരമായി ചിത്രങ്ങൾ പ്രദർശനങ്ങൾ തുടരുമ്പോള്‍ കേരള ബോക്സ് ഓഫീസിന്റെ കണക്കുകൾ അനുസരിച്ച് 'വാരിസ്' ആദ്യ ദിനം 4.37 കോടി രൂപയും 'തുനിവ്' 1.35 കോടി രൂപയുമാണ് നേടിയത്.