യുഎഇയിൽ നോമ്പുതുറ കൂടാരങ്ങൾക്ക് അനുമതിയില്ല

റമദാൻ കൂടാരങ്ങൾക്ക് ഇത്തവണ യുഎഇയിൽ അനുമതിയില്ല. കൊവിഡ്  തുടരുന്ന പശ്ചാത്തലത്തിലാണ് നോമ്പുതുറ തമ്പുകൾ വേണ്ടെന്നു വെച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി റംമദാനിൽ കൂടാരങ്ങൾക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയതായി  ദുബൈ ഇസ് ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് വകുപ്പ് അറിയിച്ചു.  കൂടാതെ നോമ്പുകാർ പള്ളികളുടെ മുറ്റത്ത് ഭക്ഷണങ്ങളുമായി കൂടിച്ചേരുന്നതും  നിരോധിച്ചു. പ്രാർഥനയ്ക്ക് വരുന്നവരുടെ സുരക്ഷ പ്രധാനമാണെന്ന് യുഎഇ വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കഴിഞ്ഞ മാർച്ച് രണ്ടാം വാരമാണ് പള്ളികൾ അടച്ചത്. പള്ളികളിലെത്തുന്നവരുടെ ആരോ​ഗ്യ സുരക്ഷക്കായി പള്ളികളും പരിസരങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. മഹാമാരിക്കെതിരെ എല്ലാ നടപടികളും ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കുകയാണെന്ന് വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ചൂണ്ടിക്കാട്ടി. ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുൻഗണന  നൽകുന്നതെന്നും വ്യക്തമാക്കി.

തൊഴിലാളികൾ നോമ്പുകാലത്ത് രാത്രിഭക്ഷണത്തിനും നോമ്പുതുറക്കും റമദാൻ കൂടരങ്ങളെയാണ് അശ്രയിച്ചിരുന്നത്. ഇവർക്കായി ഒരു കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന യു.എ.ഇ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചിട്ടുണ്ട് പള്ളികൾ പോലും അടച്ചിട്ട സാഹചര്യത്തിൽ യുഎഇയിൽ  കൂടിച്ചേരലുകളില്ലാത്ത വ്രതമാസമായിരിക്കും ഇത്തവണത്തേത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More