വിവാദങ്ങളില്‍ പതറാതെ പത്താന്‍; ഡല്‍ഹിയില്‍ ടിക്കറ്റ് വില 2100 രൂപ

ഡല്‍ഹി: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയുടെ ടിക്കറ്റുകള്‍ക്ക് വിലയുയരുന്നു. പിവിആര്‍ സെലക്ട് സിറ്റി വാക്കില്‍ 2100 രൂപയ്ക്ക് ആണ് ടിക്കറ്റ് വില്‍ക്കുന്നത്. ആദ്യ ദിവസം രാത്രി 11 മണിക്കുള്ള ഷോയുടെ സീറ്റുകൾ വളരെ വേഗത്തിലാണ് വിറ്റുപോകുന്നത്. പിവിആർ ലോജിസ് നോയിഡൽ 10: 55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയർന്നിട്ടുണ്ട്. മുംബൈയിലെ പിവിആർ ഐക്കൺ, ഫീനിക്സ് പലേഡിയം, ലോവർ പരേലിൽ, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയായി ഉയർന്നു. ബേ ഏരിയയിലെ മറ്റ് സ്ഥലങ്ങളിൽ ടിക്കറ്റ് നിരക്ക് 300 രൂപയിൽ തുടങ്ങി 850 രൂപ വരെ ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 850 രൂപ ആകുകയും ചെയ്തു. ബാംഗ്ലൂരിൽ, പത്താന്‍റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 2ഡി പതിപ്പുകൾക്ക് 230 മുതൽ 800 രൂപ വരെയാണ് വില. അതേസമയം, അഡ്വാന്‍സ് ബുക്കിംഗില്‍ 1.70 കോടി രൂപയുടെ റെക്കോര്‍ഡ് പത്താന്‍ സ്വന്തമാക്കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

സിനിമയിലെ ബെഷറം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിനുപിന്നാലെ പത്താനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ പാട്ടിലെ ഒരു സീനില്‍ ദീപിക കാവി നിര്‍ത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. തുടര്‍ന്ന് ദീപികയുടെയും ഷാറൂഖ് ഖാന്‍റെയും കോലം കത്തിക്കുകയും ഇരുവര്‍ക്കുമെതിരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിവാദങ്ങളൊന്നും സിനിമയെ ബാധിച്ചില്ലെന്നാണ് ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും വ്യക്തമാകുന്നത്.

ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍s മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More