എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയില്‍ അഭിനയിച്ചത് - മഞ്ജു വാരിയര്‍

കൊച്ചി: തനിക്ക് പകരമായാണ് 'കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍' എന്ന സിനിമയില്‍ ഐശ്വര്യ റായ് അഭിനയിച്ചതെന്ന് മലയാളത്തിന്‍റെ പ്രിയനടി മഞ്ജു വാരിയര്‍. 'അസുരന്‍ സിനിമ ചെയ്യുന്നതിന് മുന്‍പ് തമിഴില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ പലകാരണങ്ങളാല്‍ ആ സിനിമകള്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും മഞ്ജു വാരിയര്‍ റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അത്തരത്തില്‍ തനിക്ക് നഷ്ടപ്പെട്ട സിനിമയാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. ഐശ്യര റായ് മികച്ച രീതിയില്‍ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും സിനിമ നഷ്ടമായതില്‍ തനിക്ക് അഗാധമായ ദുഖമില്ലെന്നും' നടി പറഞ്ഞു.

മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്താണ് കൂടുതലായും തമിഴില്‍ നിന്നും തനിക്ക് അവസരങ്ങള്‍ ലഭിച്ചത്. പലപ്പോഴും ഡേറ്റിന്‍റെ പ്രശ്നംമൂലം തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് ധനുഷ് നായകനാകുന്ന അസുരന്‍ മൂവി തന്നെ തേടിയെത്തുന്നത്. അതിലെ കഥാപാത്രത്തെ തനിക്ക് വളരെയധികം ഇഷ്ടമാവുകയും മറ്റ് സാഹചര്യങ്ങള്‍ ഒത്തുവരികയും ചെയ്തപ്പോഴാണ് അസുരന്‍ ചെയ്യാന്‍ സാധിച്ചതെന്നും മഞ്ജു വാരിയര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മഞ്ജു വാരിയറും അജിത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തുനിവ് പ്രക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഈ സിനിമയില്‍ മഞ്ജു വാരിയര്‍ കണ്മണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തുനുവിലെ മഞ്ജു വാരിയറിന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് ആക്ഷന്‍ സിനിമകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മുഴുനീള ആക്ഷന്‍ പടങ്ങള്‍ മഞ്ജുവിനെ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിച്ചത്. 

Contact the author

Entertainment Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More