പിഞ്ചുകുഞ്ഞിന് കോവിഡ് -19, പകര്‍ന്ന വഴി തേടി ആരോഗ്യപ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന മലപ്പുറം പയ്യനാട് സ്വദേശികളുടെ 4 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ഇപ്പോള്‍ കോവിഡ് -19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ രോഗിക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നുകിട്ടിയത് എന്ന കാര്യമാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നത്. ജന്മനാ ഹൃദയ സംബന്ധമായ രോഗമുള്ള കുഞ്ഞിനെ വിവിധ ആശുപതികളിലായി ചികിത്സിച്ചിട്ടുണ്ട്. ഈ വഴികളിലെവിടെയെങ്കിലും കുഞ്ഞിനു രോഗം പകര്‍ന്നുനല്‍കിയ കോവിഡ് രോഗിയുണ്ടോ എന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് മെഡിക്കല്‍ സംഘം. ഇതിലെവിടെയെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് സാമൂഹ്യ വ്യാപനത്തിനിടയാക്കും എന്നത് പൊതുവില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. 

നാലുമാസം പ്രായമായ കുഞ്ഞ് നിരന്തരം വീട്ടിലും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയുള്‍പ്പെടെ വിവിധ ആശുപത്രികളിലുമായിരുന്നു അധിക സമയവും. ഏറ്റവുമൊടുവില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് മാഞ്ചേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുവന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചു വരികയാണെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More