ഛത്തീസ്ഗഡില്‍ മുന്നൂറിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളെ ഘര്‍വാപ്പസി നടത്തിയതായി ആര്‍എസ്എസ് മുഖപത്രം

റായ്പൂര്‍: ചത്തീസ്ഗഡില്‍ മുന്നൂറിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. ജനുവരി 19-ന് ചത്തീസ്ഗഡിലെ മഹാസമുന്ദില്‍ നടന്ന ഘര്‍ വാപ്പസി ചടങ്ങില്‍ മുന്നൂറിലധികം കുടുംബങ്ങളില്‍നിന്നുളള 1100 പേരെ മതപരിവര്‍ത്തനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് മുഖപത്രമായ ഒര്‍ഗനൈസറാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി നേതാവ് പ്രബല്‍ പ്രതാപ് സിംഗ് ജൂവേദ് ഗംഗാജലം കൊണ്ട് കാലുകള്‍ കഴുകി ഇവരെ സ്വീകരിച്ചതായും ഒര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതാദ്യമായല്ല ചത്തീസ്ഗഡില്‍ ഘര്‍വാപ്പസി ക്യാംപെയ്ന്‍ നടക്കുന്നത്. ആര്യസമാജുള്‍പ്പെടെയുളള സംഘടനകള്‍ സ്ഥിരമായി സംസ്ഥാനത്ത് ഘര്‍വാപ്പസി നടത്തുന്നുണ്ട്. 2022-ല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഇരുപതിനായിരത്തോളം ആദിവാസികളാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. മാര്‍ച്ചില്‍ സംഘടിപ്പിച്ച സമാന പരിപാടിയില്‍ 1200-ലധികം ആളുകള്‍ ഹിന്ദുമതം സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിന്ദു മതത്തില്‍നിന്ന് മാറി മറ്റ് മതങ്ങള്‍ സ്വീകരിച്ചവരെ വീണ്ടും ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതാണ് ഘര്‍ വാപ്പസി. മതം മാറ്റമല്ല, സ്വന്തം വീട്ടിലേക്കുളള തിരിച്ചുവരവാണ് നടത്തുന്നത് എന്നാണ് ആര്‍എസ്എസ് ഘര്‍ വാപ്പസിയെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. 2014-ല്‍ ബിജെപി അധികാരത്തിലെത്തിയതുമുല്‍ വന്‍തോതില്‍ ഘര്‍വാപ്പസി നടക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഒര്‍ഗനൈസറിന്റെ റിപ്പോര്‍ട്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 8 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More