കൊവിഡ്: ബ്രീച്ച് കാൻഡി ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻഡിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ. കൊവിഡ് ബാധിതതയായ നഴ്സിനെ അസുഖം ഭേദമാകും മുമ്പ് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു എന്നാണ് ആരോപണം. ഡിസ്ചാർജ് ചെയ്തതിന് ശേഷം വന്ന പരിശോധനാ ഫലം പൊസീറ്റീവായി . ആരോ​ഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് ബാധ വ്യാപകമാകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയുടെ ഭാ​ഗത്ത് നിന്നും ​ഗുരുതരമായ വീഴ്ചയുണ്ടായത്.

ഈ നഴ്സ് അടക്കം കൊവിഡ് ബാധിച്ച നാല് ആരോ​ഗ്യ പ്രവർത്തകരെയാണ് ബ്രീച്ച് കാൻഡിയിൽ ഐസൊലേറ്റ് ചെയ്തിരുന്നത്. ഇവരുടെ ആദ്യത്തെ പരിശോധനാഫലം നെ​ഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം വരും മുമ്പെയാണ് ഇവരെ തിരികെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടത്. രണ്ടാമത്തെ പരിശോധനയിൽ ഇവരുടെ ഫലം പൊസിറ്റീവ് ആവുകയിയരുന്നു. ഹോസ്റ്റലിലെത്തിയ ഇവർ നിരവധിയാളുകളുമായി സമ്പർക്കത്തിൽ ഏർപ്പിട്ടു. ഹോസ്റ്റലിലുള്ള നഴ്സുമാർ നിരീക്ഷണത്തിലായിരുന്നു . നഴ്സ്മാരുടെ പരിശോധനാ ഫലം കൃത്യമായി മുംബൈയിലെ ആശുപത്രികൾ അറിയിക്കുന്നില്ലെന്ന് പരാതി നിൽനിൽക്കെയാണ് ബ്രീച്ച് കാൻഡിയിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More