അതിര്‍ത്തി കടക്കല്‍: അധ്യാപികക്കെതിരെ കെസെടുക്കും; എക്സൈസ് സിഐക്കെതിരെ അന്വേഷണം

വയനാട്ടിൽ എക്സൈസ് ഉദ്യോ​ഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക അതിർത്തി കടന്ന് കർണാടകയിലേക്ക് പോയി.മുത്തങ്ങ ചെക്ക് പോസ്റ്റ് വഴിയാണ് അനധികൃതമായി ഇവർ സംസ്ഥാനം വിട്ടത്. അധ്യാപികക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം കെസെടുത്തു. അധ്യാപികയെ വഴിവിട്ട് സഹായിച്ച നിലമ്പൂർ എക്സൈസ് സിഐക്കെതിരെ വയനാട് ജില്ലാ കളക്ടർ വകുപ്പുതല അന്വേഷണം  പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കൽപ്പറ്റ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരത്തെ കേന്ദ്രീയ വി​ദ്യാലത്തിലെ അധ്യാപികയാണ് ലോക്ഡൗൺ കാലത്ത് വിലക്കുകൾ ലംഘിച്ച് അതിർത്തി കടന്നത്. ഇവരുടെ ഭർത്താവ് ദില്ലിയിൽ ജോലിചെയ്യുകയാണ്. ഇയാളുടെ അമ്മക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള പശ്ചാത്തലത്തിൽ ഭാര്യയെയും മകളെയും  ഡൽ​ഹിയിൽ എത്തിക്കുന്നതിന്  കോടതിയിൽ നിന്ന ഉത്തരവ് സമ്പാദിച്ചിരുന്നു. ഈ ഉത്തരവുമായി ഇയാൾ ഡൽഹിയിൽ നിന്ന് റോഡ് മാർ​ഗം മുത്തങ്ങ അതിർത്തിയിൽ എത്തി. യാത്ര ചെയ്യുന്നതിന് തിരുവനന്തപുരം നാർക്കോട്ടിക് ഡിവൈഎസ്പിയുടെ അനുമതിയാണ് അധ്യാപികയുടെ പക്കൽ ഉണ്ടായിരുന്നത്.  എക്സൈസ് ഉദ്യോ​ഗസ്ഥരുടെ വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് അധ്യാപിക മുത്തങ്ങ അതിർത്തിയിലെത്തി ഭർത്താവിനൊപ്പം ഡൽഹിയിലേക്ക് പോയി. ഏഴ് ജില്ലകൾ കടന്നാണ് ഇവർ വയനാട്ടിൽ എത്തിയത്. അതിർത്തികൾ കടക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന ഉത്തരവ് നിലവിൽക്കെയാണ് ഈ നിയമലംഘനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More