കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

താന്‍ ജീവിതത്തില്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീ സാമന്തയാണെന്ന് നടന്‍ ദേവ് മോഹന്‍. ജീവിതത്തില്‍ പല പ്രതിസന്ധികളെയും സാമന്ത ഒറ്റയ്ക്ക് അതിജീവിച്ചിട്ടുണ്ടെന്നും ഇപ്പോഴും അവര്‍ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവ് മോഹന്‍ പറഞ്ഞു. സാമന്തയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ശാകുന്തളമാണ്. ചിത്രത്തില്‍ ദുഷ്യന്തനായെത്തുന്നത് ദേവ് മോഹനാണ്. ചിത്രവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവ് മോഹന്റെ പരാമര്‍ശം.

'പുതുമുഖ താരമെന്ന നിലയില്‍ എനിക്ക് എല്ലാ പിന്തുണയും സാമന്ത നല്‍കി. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യദിനം മുതല്‍ എന്നോട് സഹകരിച്ചു. എന്റെ ഭാഷാപ്രശ്‌നം മറികടക്കാനും സാമന്ത നല്ല രീതിയില്‍ സഹായിച്ചു. ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണവര്‍. ഒരുപാട് പ്രതിസന്ധികളെ അവര്‍ അതിജീവിച്ചിട്ടുണ്ട്. ശാകുന്തളത്തിന്റെ ഷൂട്ടിംഗിനുശേഷമാണ് സാമന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായത്. ആ പ്രതിസന്ധിയെയും അവര്‍ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്'- ദേവ് മോഹന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമന്ത മയോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാണ്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് ഇത്. രോഗത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും സിനിമയോടുളള ആവേശത്തിന് ഒരു കുറവുമില്ലെന്ന് അടുത്തിടെ സാമന്ത പറഞ്ഞിരുന്നു. അതേസമയം, കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത ശാകുന്തളം ഫെബ്രുവരി പതിനേഴിനാണ് റിലീസാവുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ഖുഷിയാണ് ശാകുന്തളത്തിനുശേഷം റിലീസിനൊരുങ്ങുന്ന സാമന്താ ചിത്രം.

Contact the author

Entertainment Desk

Recent Posts

Movies

ആദിപുരുഷ് ജൂണ്‍ 16 - ന് തിയേറ്ററിലെത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

More
More
Movies

ഫഹദിന്‍റെ 'പാച്ചുവും അത്ഭുത വിളക്കും' ടീസര്‍ എത്തി; മികച്ച പ്രതികരണം

More
More
Web Desk 2 days ago
Movies

മമ്മൂക്കയെക്കാള്‍ ചെറുപ്പം, അദ്ദേഹത്തിന്‍റെ അച്ഛനായി രണ്ട് സിനിമയില്‍ അഭിനയിച്ചു - അലന്‍സിയര്‍

More
More
Movies

പത്താന്‍ ഒ ടി ടിയിലേക്ക്

More
More
Movies

ഷാറൂഖ് ചിത്രം ജവാന്‍റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
Movies

സൗബിന്‍റെയും മഞ്ജുവിന്‍റെയും 'വെള്ളരിപട്ടണം' തിയേറ്ററിലേക്ക്

More
More