ഇന്ത്യയില്‍നിന്നുളള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍

കാഠ്മണ്ഡു: വാലന്റൈന്‍സ് ഡേക്ക് മുന്നോടിയായി ഇന്ത്യയില്‍നിന്നുളള റോസാപ്പു ഇറക്കുമതി വിലക്കി നേപ്പാള്‍. നേപ്പാള്‍ കാര്‍ഷിക മന്ത്രാലയത്തിനുകീഴിലുളള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്ററാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയത്. സസ്യ രോഗങ്ങള്‍ പടരാനുളള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ചൈനയില്‍നിന്നുളള റോസാപ്പൂ ഇറക്കുമതിക്കും നിരോധനമുണ്ട്. കിഴക്ക് കകര്‍ഭിട്ടയില്‍നിന്ന് പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും വടക്കന്‍ പ്രദേശങ്ങളിലുളള കസ്റ്റംസ് പോയിന്റുകളിലേക്കും റോസാപ്പു ഇറക്കുമതി ചെയ്യാന്‍ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. 

റോസാപ്പൂവില്‍നിന്നും മറ്റ് ചില സസ്യങ്ങളില്‍നിന്നും രോഗങ്ങള്‍ പടരാനുളള സാധ്യതയുണ്ട്. അത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടത്താത്തതിനാല്‍  ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നു. സാങ്കേതിക വിഭാഗത്തിന്റെ യോഗം ചേരാനിരിക്കുകയാണ്. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും'- പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ മഹേഷ് ചന്ദ്ര ആചാര്യ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റോസാപ്പൂ ഇറക്കുമതി വിലക്കാനുളള നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനം മാര്‍ക്കറ്റില്‍ ക്ഷാമമുണ്ടാക്കുമെന്ന് നേപ്പാള്‍ ഫ്‌ളോറികള്‍ച്ചര്‍ അസോസിയേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെ ബി തമങ് പറഞ്ഞു. വാലന്റൈന്‍സ് ഡേക്ക് രാജ്യത്ത് മൂന്നുലക്ഷത്തിലധികം റോസാപ്പൂകളാണ് വിറ്റുപോകുന്നതെന്നാണ് എന്‍എഫ്എയുടെ കണക്ക്. ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്നത്.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More