വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്‌

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനായെത്തിയ വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ ഫെബ്രുവരി എട്ട് ശനിയാഴ്ച്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മാതൃശിശു കേന്ദ്രത്തില്‍വെച്ച് സെക്യൂരിറ്റി ചോദ്യംചെയ്തിരുന്നെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു. അതിനിടെയാണ് യുവാവിന്റേത് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ വയനാട്ടില്‍നിന്നും കോഴിക്കോട്ടെക്കെത്തിയത്. ബിന്ദു ബുധനാഴ്ച്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വ്യാഴാഴ്ച്ചയാണ് വിശ്വനാഥനെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യംചെയ്തത്. വെളളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ വിശ്വനാഥനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പരിസരച്ച് പരിശോധന നടത്തി. ശനിയാഴച്ച രാവിലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുളള ആശുപത്രിയിലെ ജീവനക്കാരെ ചോദ്യംചെയ്‌തെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് തെളിവില്ലെന്നും എ എസ് പി കെ. സുദര്‍ശനന്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More