ചെന്നൈ: ധനുഷ് നായകനായി എത്തുന്ന വാത്തി ഈ മാസം 17-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളത്തിന്റെ പ്രിയ നടി സംയുക്തയാണ് വാത്തിയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെങ്കി അറ്റലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂറും 19 മിനിട്ടുമാണുള്ളത്. സിനിമയ്ക്ക് വേണ്ടി ധനുഷ് എഴുതിയ ഗാനം ഹിറ്റായിരുന്നു. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പി. സായികുമാർ, സമുദ്രക്കനി, നാര ശ്രിനിവാസ്, പ്രവീണ, ഹരീഷ് പേരടി, രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തമിഴിലും തെലുങ്കിലും ഒരേദിവസമാണ് ചിത്രം റിലീസ് ചെയ്യുക. സിത്താര പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം സ്കന്ദാ സിനിമാസും ഐന്സ്റ്റിന് മീഡിയയും ചേര്‍ന്നാണ് കേരളത്തില്‍ വിതരണം ചെയ്യുക.