നടന് മമ്മൂട്ടി നല്ല സിനിമകള്‍ ചെയ്യാനുളള ശ്രമം നടത്തുന്നുണ്ടെന്ന് സംവിധായകന് ഭദ്രന്. വ്യത്യസ്തമായ പ്രകടനം നടത്താനാഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സിനിമകള്‍ക്ക് കുറച്ചുകൂടി ഓജസും തേജസുമുണ്ടെന്നും ഭദ്രന് പറഞ്ഞു. മോഹന്‍ലാലിന് മോശം സിനിമകള്‍ വേണ്ടെന്ന് വയ്ക്കാനുളള സ്വാതന്ത്ര്യമുണ്ടെങ്കിലും അദ്ദേഹമത് ചെയ്യുന്നില്ലെന്നും ഭദ്രന് പറഞ്ഞു. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മമ്മൂട്ടി ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയുടെ ഉളളടക്കിലേക്ക് നോക്കുമ്പോള്‍ അതില്‍ തനിക്ക് എന്ത് ചെയ്യാനുണ്ട് എന്ന് അദ്ദേഹം നോക്കുന്നുണ്ട്. അതൊരു ശ്രമമാണ്. മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും നല്ലതാണ് എന്നല്ല പറയുന്നത്. പക്ഷെ പ്രായം കൂടുംതോറും ഇവിടെ നിലനില്ക്കാന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത അദ്ദേഹത്തിനുണ്ട്- ഭദ്രന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മോഹന്‍ലാലിന് തനിക്കുമുന്നിലേക്ക് വരുന്ന കഥകള്‍ ഇംപ്രസ് ചെയ്തില്ലെന്ന് പറഞ്ഞ് വേണ്ടെന്ന് വയ്ക്കാം. എന്നാല്‍ അദ്ദേഹം അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എന്നതാണ് ചോദ്യം. പക്ഷെ അതുകൊണ്ട് മോഹന്‍ലാലിന്റെ കഴിവുകള്‍ ഇല്ലാതായി എന്നോ അഭിനയം പോയി എന്നോ അര്‍ത്ഥമാക്കാനാവില്ല'- ഭദ്രന് പറഞ്ഞു. പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹന്‍ലാലിനും മമ്മൂട്ടിക്കും പകരമാകാന്‍ സാധിക്കില്ലെന്ന് നേരത്തെ ഭദ്രന് പറഞ്ഞിരുന്നു.