ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്‍റെ ന്യൂജേഴ്സിയിലെ താരനിശ ഉപേക്ഷിച്ചു

ഡല്‍ഹി: യു എസിലെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ച 'ദി എന്റർടെയ്നേഴ്സ്' താരനിശ റദ്ദാക്കി നടൻ അക്ഷയ് കുമാർ. ടിക്കറ്റ് വില്‍പ്പന മന്ദഗതിയിലായ സാഹചര്യത്തിലാണ് ന്യൂജേഴ്സിയിലെ പരിപാടി റദ്ദാക്കിയതെന്ന് അക്ഷയ് കുമാര്‍ അറിയിച്ചു. മാര്‍ച്ച് 4- നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടി സംബന്ധിച്ച് അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ മാര്‍ച്ച് നാലിലെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാർച്ച് 3ന് അറ്റ്‌ലാന്റയിലും മാർച്ച് 8-ന് ഡാളസിലും മാർച്ച് 11ന് ഒർലാൻഡോയിലും, മാർച്ച് 12-ന് ഓക്‌ലൻഡിലും ആയിരിക്കും ദി എന്റർടെയ്‌നേഴ്‌സ് എന്ന അക്ഷയ് നയിക്കുന്ന താരനിശ നടക്കുക. 

അക്ഷയ്‌ കുമാറിനെ കൂടാതെ മൗനി റോയ്, ദിഷ പടാനി, നോറ ഫത്തേഹി, സോനം ബജ്‌വ, അപർശക്തി ഖുറാന, സാരാ ഖാൻ, ഗായകരായ ജസ്‌ലീൻ റോയൽ, സ്റ്റെബിൻ ബെൻ എന്നിവരും താരനിശയുടെ ഭാഗമാണ്. ന്യൂജേഴ്‌സി ഇവന്റിനായി ഇതിനകം ടിക്കറ്റ് വാങ്ങിയവർക്ക് സംഘാടകർ റീഫണ്ട് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സെല്‍ഫി സിനിമ ബോക്സോഫീസുകളില്‍ വന്‍ പരാജയമായിരുന്നു. നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം കളക്ഷനാണ് ചിത്രം നേടിയത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പാണ് സെല്‍ഫി. ഫെബ്രുവരി 24 നാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തില്‍ മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രത്തിന് ബോളിവുഡിലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More