'ഇരട്ട' സംവിധായകന്‍ ബോളിവുഡിലേക്ക്; നിര്‍മ്മാണം ഷാറൂഖ്‌ ഖാന്‍

മുംബൈ: നടന്‍ ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഇരട്ട' സിനിമയുടെ സംവിധായകന്‍ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാറൂഖ് ഖാന്‍റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. രോഹിത് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. 'ഒരു തിരക്കഥ എഴുതാൻ റെഡ് ചില്ലീസ് എന്റർടെയ്ന്‍മെന്റിൽ നിന്ന് എനിക്ക് ഒരു ഓഫർ ഉണ്ട്. ഞാൻ ഇപ്പോൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇതൊരു ബോളിവുഡ് ചിത്രമായിരിക്കു'മെന്നാണ് ഒടിടി പ്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞത്.

സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ല. എന്നെ സംബന്ധിച്ച് ഇത് വലിയൊരു അംഗീകാരമാണ്. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ല. ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കും. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന സിനിമയാണ് ഇരട്ട. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണിത്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More