കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ  അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് ഈ പോരാട്ടത്തിൽ സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ടീമായി പ്രവർത്തിക്കുന്നു. ഈ ത്യാ​ഗത്തിന് 130 കോടി ജനങ്ങളെ നമിക്കുന്നു. ദരി​ദ്രരായ ജനങ്ങളെ സർക്കാർ പരമാവധി സഹായിക്കുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർഷകരുടെ വലിയ സംഭാവന നൽകി. ഇപ്പോഴും കൃഷിയിടങ്ങളിൽ കർഷകർ പണിയെടുക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നു. പൊലീസിന്റെ സേവനത്തിൽ ജനങ്ങൾക്ക് മതിപ്പ്. പൊലീസ് സേനകളുടെ സേവനം പ്രശംസനീയം. ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കി. കൊവിഡ് പ്രതിരോധത്തിൽ ആരോ​ഗ്യപ്രവർത്തകരാണ് മുന്നണിപ്പോരാളികൾ. സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വരുന്നുണ്ട്. മറ്റുള്ളവരുടെ സേവനം എത്രവലുതാണെന്ന് ഓരോരുത്തരും മനസിലാക്കുന്നു. വീടുകളിൽ പണിയെടുക്കുന്നവർ, തൊഴിലാളികൾ, ഡ്രൈവർമാർ, എന്നിവരെല്ലാ ജനങ്ങളെ സഹായിച്ചു-പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ വിദേശ രാജ്യങ്ങളെ അവശ്യമരുന്നുകൾ നൽകി സഹായിച്ചു. ഇന്ത്യയുടെ സംസ്കാരത്തിന് യോ​ജിക്കുന്ന രീതിയിലായിരുന്നു ഈ പ്രവൃത്തി. പല രാജ്യതലവന്മാരും ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. ജീവിത ശൈലിയിലും രീതിയിലും മാറ്റം വന്നു. മുഖാവരണം ജനങ്ങലുടെ ജീവിതത്തിന്റെ ഭാ​ഗമായി. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണം എന്ന ബോധം എല്ലാവരിലും വേണം. ഈ ബോധം എല്ലാവരിലും വരുന്നു എന്നത് നല്ലകാര്യമാണ്. റമദാൻ കാലത്ത് എല്ലാ മാർ​ഗനിർദ്ദേശങ്ങളും പാലിക്കണം. ഈ പുണ്യസമയത്ത് ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കാം. കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കളെയും അഭിനന്ദിക്കുന്നു. ഇതുവരെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ കൊവിഡ് എത്തിയിട്ടില്ല. അതുകൊണ്ട് കൊവിഡ് വരില്ല എന്ന് ആരും കരുതരുത്. ജാ​ഗ്രത തുടരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More