വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നടപടികൾ ആരംഭിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ള  ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ സംസ്ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മടങ്ങിവരാൻ ആ​ഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ആരംഭിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കായി നോർക്കാ റൂട്സ് റജിസ്ട്രേഷൻ ആരംഭിക്കും. norkaroots.org എന്ന വെബ്‌സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ​ഗർഭിണികൾ, വി​ദ്യാർത്ഥികൾ, വിസിറ്റിം​ഗ് വിസയിൽ പോയവർ, മത്സ്യ തൊഴിലാളികൾ എന്നിവർക്കായിരിക്കും മുൻ​ഗണന.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാനും ചികിത്സിക്കാനുമുള്ള സൗകര്യം ഒരുക്കിയതായി നോർക്ക് റൂട്ട്സ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇവർക്ക് സൗകര്യം ഒരുക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങളുള്ളത്. ജില്ലയിൽ 6000 ത്തോളം വീടുകൾ ഇതിനായി ഏറ്റെടുത്ത് കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More