അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ രാജിവെച്ചു

സൗദി: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ ഹെർവ് റെനാർഡ് രാജിവെച്ചു. റെനാര്ഡി‍ന്‍റെ താത്പര്യ പ്രകാരമാണ് രാജി. സൗദി ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) ഡയറക്ടർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ്‌ റെനാർഡ് പോകുന്നത്.

പരിശീലകനെന്ന നിലയില്‍ വളരെ സന്തോഷമുണ്ടെന്നും നാലു വർഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നൽകിയാണ് മടങ്ങുന്നതെന്നും റെനാർഡ് പറഞ്ഞു. 2019- ലാണ് സൗദിയുടെ പരിശീലകനായി റെനാർഡ് ചുമതലയേല്‍ക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപിച്ചതായിരുന്നു റെനാഡിന്‍റെ കീഴില്‍ സൗദി ടീമിന്‍റെ മികച്ച പ്രകടനം. മെസിയടങ്ങുന്ന അർജന്റീനയെ 2-1നാണ് സൗദി തോല്‍പ്പിച്ചത്. പിന്നാലെ പരിശീലകനെന്ന നിലയിൽ റെനാർഡിന്‍റെ പേര് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു

Contact the author

Sports Desk

Recent Posts

Web Desk 2 days ago
Football

മെസ്സി പി എസ് ജി വിടുന്നു; വീഡിയോ പങ്കുവെച്ച് ക്ലബ്ബ്

More
More
Sports Desk 3 days ago
Football

'ഞാന്‍ ഇവിടെ സന്തോഷവാനാണ്'; അല്‍ നസ്ര്‍ വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് റൊണാള്‍ഡോ

More
More
Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 4 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More