ബ്രിട്ടനില മരണനിരക്ക് - 413, ഇന്നലത്തെതില്‍ നിന്ന് പകുതിയോളം കുറവ്

ബ്രിട്ടനില മരണനിരക്ക് - 413

ലണ്ടന്‍ ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണസംഖ്യ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 413 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഇന്നലത്തെ ( ഞായര്‍) മരണനിരക്കിന്റെ പകുതിയോളം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എന്നത് ശുഭ സൂചനയാണ്. ഇന്നലെ  813 പേരാണ്  മരണപ്പെട്ടത്.

ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 20,732 ആയി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തിയിരുന്നത്.  ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്ന് പെട്ടെന്നൊരു ഇറക്കമാണ് ഇന്ന് കാണിച്ചിരിക്കുന്നത്.

രോഗീവര്‍ദ്ധനാ നിരക്ക് കുതിക്കുന്നു. 

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ഇന്ന് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ബ്രിട്ടന്‍ രോഗാവസ്ഥയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടനില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,52,840 ആയി.

എന്നാല്‍  ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം ബ്രിട്ടനില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ കുതിപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Coronavirus

ഒമിക്രോണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്നത് കടുത്ത അനീതിയാണെന്ന് സിറില്‍ റമഫോസ

More
More
Web Desk 3 weeks ago
Coronavirus

തിയേറ്ററില്‍ പോകാന്‍ ഇനി ഒരു ഡോസ് വാക്സിന്‍ മതി

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 1 month ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 months ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 2 months ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More