കൊവിഡ് പരിശോധനകൾ നടത്തുന്നതിൽ വീഴ്ചയെന്ന് ഉമ്മൻചാണ്ടി

കൊവിഡ് രോ​ഗ പരിശോധനകൾ നടത്തുന്നതിൽ വീഴ്ചയുണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോട്ടയം ഇടുക്കി ജില്ലകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് പ്രദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നുണ്ട് എന്നാൽ ടെസ്റ്റ് നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരീക്ഷണത്തിലുള്ളവരിടെ ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

കോട്ടയം ​ഗ്രീൻ സോണിൽ എത്തിയതിന് ശേഷമാണ് റെഡ് സോണിലെക്ക് തിരിച്ചു പോയത്. റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ആയിട്ടില്ല. റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ രോ​ഗ വ്യാപനം കൃത്യമായി കണ്ടെത്താമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി എല്ലാവരു  സഹകരിക്കണം. അപകടകരമായ സാഹചര്യത്തിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. പൊലീസും ആരോ​ഗ്യ പ്രവർത്തകരും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നത്. ഇവർക്ക് വേണ്ട പിന്തുണ പൊതുസമൂഹം നൽകേണ്ടതാണ്. ഏറ്റവും വേ​ഗത്തിൽ സാധാരണ നില കൈവരിക്കാനുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More