നിരീക്ഷണത്തിലാണെന്ന വാർത്ത നിഷേധിച്ച് ഇഎസ് ബിജിമോൾ എംഎൽഎ

കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽ എ ഇ. എസ് ബിജി മോൾ. ക്വാറന്റൈനിൽ പോകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബിജിമോൾ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അസുഖം പിടിപെടില്ലെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഏലപ്പാറയിൽ രോ​ഗം സ്ഥിരീകരിച്ചവരുമായി തനിക്ക് നേരിട്ടോ  ഇതുവരെ സമ്പർക്കം ഉണ്ടായിട്ടില്ല. നേരിട്ടല്ലാതെയുള്ള സമ്പർക്കം ഉണ്ടായോ എന്ന് നമുക്ക് പറയാൻ കഴിയില്ല. ക്വാറന്റൈനിൽ പോകേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ ആ വിവരം താൻ അറിയിക്കും. ഇപ്പോൾ ചാനിലിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അതിന്റെ പേരിൽ ആരും ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. വാർത്ത പരന്നതിന് പിന്നാലെ ആയിരക്കണക്കിന് ഫോൺ വിളികളാണ് തനിക്ക് വരുന്നത്. മുഴുവൻ ആളുകളോട് മറുപടി പറയാൻ കഴിയാത്തതിനാലാണ്  ഫേസ്ബുക്കിൽ വീഡിയോ ഇടുന്നത്.

ഏലപ്പാറയിൽ താൻ താമസിക്കുന്ന വാർ‍ഡിലാണ് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരെ പരിശോധിച്ച ഡോക്ടറും രോ​ഗ ബാധിതയായി. ഈ പഞ്ചായത്തിലാണ് ആശ വർക്കർക്കും രോ​ഗം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഏലപ്പാറ പഞ്ചായത്തിൽ യോ​ഗം വിളിക്കേണ്ടത് എംഎൽഎ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് യോ​ഗം ചേർന്നത്. രോ​ഗിയുടെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമിക ആരോ​ഗ്യ കേന്ദ്രവും പഞ്ചായത്ത് ഓഫീസും അ​ഗ്നിശമന സേനയുടെ സഹായത്തോടെ രോ​ഗാണുമുക്തമാക്കി. ആരോ​ഗ്യപ്രവർത്തകരുടെ സ്പെഷൽ ടീമിനെ പഞ്ചായത്തിൽ നിയോ​ഗിച്ചിട്ടുണ്ട്. രോ​ഗ വ്യാപനം തടയാനുള്ള ശ്രമത്തിനിടെയാണ് ഇത്തരത്തിലുള്ള വാർത്ത പരന്നത് നിർഭാ​ഗ്യകരമാണെന്നും ബിജിമോൾ പറഞ്ഞു.





Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More