12 വയസ്സിന് താഴെയുള്ള 121 കുട്ടികൾക്ക് കൊവിഡ്

സംസ്ഥാനത്ത് 12 വയസ്സിന് താഴെയുള്ള 121 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട്‌ സര്‍ക്കാര്‍. ആരോഗ്യവകുപ്പ് ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ത്താ ബുള്ളറ്റിന്‍ പ്രകാരം അവിടെ ഇതുവരെ  2,058 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1,392 പേര്‍ പുരുഷന്മാരും 666 പേര്‍ സ്ത്രീകളുമാണ്. ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലുള്ള രോഗികളുടെ എണ്ണം 673 ആയി.

ഏപ്രിൽ 28 വരെ തമിഴ്‌നാട്ടിലെ 1,128  രോഗികൾ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങി. 24 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. മരണസംഖ്യ 25 ആണ്. കേസുകളുടെ കാഠിന്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ കളര്‍ കോഡുകളില്‍ വിഭാജിച്ചിട്ടുണ്ട്. അതില്‍ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കൃഷ്ണഗിരി ജില്ല മാത്രമേ ഗ്രീന്‍ സോണില്‍ ഒള്ളൂ. ഓറഞ്ച് മേഖലയിൽ 15-ൽ താഴെ കേസുകളുള്ള ഏഴ് ജില്ലകളുണ്ട്. അതില്‍ കൂടുതല്‍ രോഗികളുള്ള 29 ജില്ലകൾ റെഡ് സോണിന്റെ പരിധിയിൽ വരുന്നു.


Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More