അച്ഛനൊപ്പം പ്രവർത്തിക്കാന്‍ എളുപ്പമായിരുന്നു, അദ്ദേഹത്തിന് എല്ലാവരോടും ബഹുമാനമാണ് - ഷാറൂഖ് ഖാനെക്കുറിച്ച് ആര്യന്‍

Web Desk 11 months ago

മുംബൈ: നടന്‍ ഷാറൂഖ് ഖാനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എളുപ്പമായിരുന്നുവെന്ന് മകനും സംവിധായകനുമായ ആര്യന്‍ ഖാന്‍. അദ്ദേഹത്തിന് എല്ലാവരോടും ബഹുമാനമാണെന്നും അതുകൊണ്ട് തന്നെ ഷോര്‍ട്ട് ഫിലിം ഷൂട്ട്‌ ചെയ്യുന്ന സമയത്ത് വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ലെന്നും ആര്യന്‍ ഖാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'അച്ഛനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം സെറ്റിലെ എല്ലാവരുടെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു' -ആര്യന്‍ ഖാന്‍ പറഞ്ഞു.

ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാറൂഖ് ഖാന്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. ആര്യന്‍ ഖാന് അഭിനയത്തെക്കാള്‍ ഇഷ്ടം സിനിമ സംവിധാനം ചെയ്യുന്നതാണെന്ന് ഷാറൂഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാറൂഖ് പറഞ്ഞതുപോലെ ആര്യന്‍ ഖാന്‍ സംവിധാനത്തില്‍ കഴിവ് തെളിയിച്ചുവെന്ന് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഷാറൂഖ് ഖാന്‍റെ മകള്‍ സുഹാന ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More