സുഡാനില്‍ 7 ദിവസം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

ഖാര്‍ത്തും: സുഡാനില്‍ 7 ദിവസം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. സംഘർഷം കുറക്കുന്നതിനുള്ള സമാധാന ചർച്ചക്ക് വഴി തുറക്കുന്നതിന്‍റെയും വിദേശ പൗരന്മാര്‍ക്ക് സുഡാന്‍ വിടാനുള്ള സുരക്ഷിത പാത ഒരുക്കുന്നതിനും വേണ്ടിയാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അയൽരാജ്യമായ സൗത്ത് സുഡാൻ സൈനിക- അർദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചർച്ചയിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറുകളെല്ലാം പരാജയപ്പെടുകയും സുഡാനില്‍ കൂട്ടപ്പാലായനം രൂക്ഷമായ സാഹചര്യത്തിലുമാണ്  വെടി നിര്‍ത്തല്‍ പ്രഖ്യാപനം. 

മെയ് 4 മുതൽ 11 വരെ നീളുന്ന ഒരാഴ്ചത്തെ വെടിനിർത്തൽ കരാറിനാണ് സുഡാനിലെ സൈനിക- അർദ്ധ സൈനിക നേതൃത്വങ്ങൾ അംഗീകാരം നൽകിയിട്ടുള്ളത്. മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിൽ തലസ്ഥാന നഗരമായ ഖാർത്തൂമും ദാർഫർ അടക്കമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യുദ്ധം തുടരുന്നത്. അതേസമയം,യുദ്ധത്തെ തുടര്‍ന്ന് 8 ലക്ഷം പേർ പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾ നാടുവിട്ടു വെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അയൽ രാജ്യങ്ങളായ ഈജിപ്ത്, സൗത്ത് സുഡാൻ, എത്യോപ്പിയ, ചാഡ് അടക്കമുള്ള രാജ്യങ്ങളും സുഡാൻ യുദ്ധഭീതിയുടെ നിഴലിലാണ്.

Contact the author

International Desk

Recent Posts

International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More