ഷാറൂഖ് ചിത്രം 'ജവാന്‍' റിലീസ് ഇനിയും വൈകും; പുതിയ തിയതി പുറത്ത്

Web Desk 11 months ago

മുംബൈ: ഷാറൂഖ് ഖാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ജവാന്‍ സിനിമയുടെ റിലീസ് ഇനിയും നീളുമെന്ന് റിപ്പോര്‍ട്ട്‌. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജൂണ്‍ രണ്ടിന് സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍  ജവാന്‍റെ റിലീസ് ഒക്ടോബറിലേക്ക് നീളുമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

നയന്‍താര നായികയായി എത്തുന്ന ജവാന്‍റെ  ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നയന്‍ താര അന്വേഷണ ഉദ്യോഗസ്ഥയായാണ്‌ ചിത്രത്തിലെത്തുന്നത്. ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഷാറൂഖാന്‍റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More