മുംബൈ: ഷാറൂഖ് ഖാന് നായകനായി എത്തുന്ന ജവാന് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 7- നാണ് ചിത്രം തിയേറ്ററിലെത്തുക. സിനിമയുടെ റിലീസ് തിയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററില്‍ ഷാറൂഖ് ഖാന്റെ മുഖം കാണാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തി. ഇതിനുപിന്നാലെ ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇതാ എന്റെ മുഖം' എന്ന് ആരാധകർക്കായി ഷാറൂഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അലസമായ തലമുടിയിൽ ഒരു ചുമരിനടുത്ത് നിൽക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി ഷാറൂഖ് ഖാന് പങ്കുവെച്ചത്.
തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായാണ് ചിത്രത്തിലെത്തുന്നത്. ജവാനില്‍ ഷാറൂഖ് ഖാന് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജവാന് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്റെയും ഗ്യാങ്സ്റ്ററായ മകന്റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തുക. ഷാറൂഖാന്റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന് ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.