കാസർകോഡ് അജാനൂരിലെ യുവാവിന് രോ​ഗം എവിടെ നിന്ന്?

കാസർകോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ച ആജാനൂർ പഞ്ചായത്തിലെ മാവുങ്കൽ സ്വദേശിക്ക് രോ​ഗം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. യുവാവിന് വിദേശ ബന്ധമോ രോ​ഗികളുമായി സമ്പർക്കമോ ഇല്ല. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ള 50 പേരെ നിരീക്ഷണത്തിലാക്കി. കാസർകോഡ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത രോ​ഗികൾക്ക് വിദേശ ബന്ധമോ രോ​ഗികളുമായി സമ്പർക്കമോ ഉണ്ടായിരുന്നു. ആദ്യമായാണ് രോ​ഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തേണ്ടെന്ന് നിലപാടിലാണ് ജില്ലാ ഭരണകൂടം. അജാനൂർ പഞ്ചായത്തിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

<
p>ഇയാൾ കർണാടകയിൽ പോയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കർണാടകയിൽ പോയത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇയാൾ നല്കു‍ന്നില്ലെന്ന് സൂചനയുണ്ട്. പനിബാധിച്ച് യുവാവ് രണ്ട് തവണ  കാസർകോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാർച്ച് 16 നാണ് ആദ്യ തവണ ആശുപത്രിയിൽ എത്തിയത്. പനിമാറാത്തതിനെ തുടർന്ന് 24 ന് വീണ്ടും  ഇയാൾ ശുപത്രിയിൽ ചികിത്സ തേടി.   കൊവിഡ് രോ​ഗ ബാധിതനാണെന്ന സംശയത്തെ തുടർന്ന സ്രവം പരിശോധനക്ക് എടുക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട് 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More