സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ വൻ തുക പിഴ ചുമത്തും. നാളെ മുതൽ നിയമം കർശനമായി നടപ്പാക്കാനാണ് തീരുമാനം. മാസ്ക് അല്ലെങ്കിൽ തുണി ഉപയോഗിച്ച് മുഖം മറക്കണമെന്നാണ നിബന്ധന. സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തണമെന്ന നിബന്ധന ഉത്തരവിൽ ഉണ്ടായിരുന്നില്ല.
പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പിഴ സംബന്ധിച്ച തീരുമാനം എടുത്തത്. എല്ലാ സോണുകളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്. എസ് പി യുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 5000 രൂപയാണ് പിഴ ചുമത്തുന്നത്